ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ്: ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ നാ​ളെ കൊ​ല്ല​ത്ത്

12:03 AM Oct 20, 2017 | Deepika.com
കൊ​ല്ലം: ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ നാ​ളെ കൊ​ല്ലം ചി​ന്ന​ക്ക​ട വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി ക​മ്മി​റ്റി​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്നാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ അ​ന്പ​തോ​ളം സ്കൂ​ളു​ക​ളി​ൽ നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും. തെ​ര​ഞ്ഞെ​ടു​ക്കു​ന്ന മി​ക​ച്ച പ്രോ​ജ​ക്ടു​ക​ൾ ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ന്‍റെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും.സം​സ്ഥാ​ന​ത​ല മ​ത്സ​രം ന​വം​ബ​ർ 16,17 തീ​യ​തി​ക​ളി​ൽ തൃ​ശൂ​രി​ലെ കേ​ര​ള വ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് ന​ട​ക്കു​ക. ഡി​സം​ബ​ർ 27മു​ത​ൽ 31വ​രെ​യാ​ണ് ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സ് ന​ട​ക്കു​ക.

ശാ​സ്ത്ര​വും സാ​ങ്കേ​തി​ക വി​ദ്യ​യും നൂ​ത​ന രീ​തി​ക​ളും സു​സ്ഥി​ര വി​ക​സ​ന​ത്തി​ന് എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ഷ​യം. സം​സ്ഥാ​ന ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ​ക്ക് ഗു​ജ​റാ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ബാ​ല​ശാ​സ്ത്ര കോ​ൺ​ഗ്ര​സി​ൽ പ​ങ്കെ​ടു​ക്കാം.സം​സ്ഥാ​ന​ത​ല വി​ജ​യി​ക​ൾ​ക്ക് പ​ത്താം​ക്ലാ​സി​ലും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലും ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​ത​യു​ണ്ട്. സം​സ്ഥാ​ന​ത​ല​ത്തി​ൽ വി​ജ​യി​ക്കു​ന്ന മൂ​ന്ന് ടീ​ച്ച​ർ ഗൈ​ഡു​ക​ൾ​ക്കും അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. കൂ​ടു​ത​ൽ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ ജി. ​സു​രേ​ഷ്കു​മാ​റി​നെ 9447887580 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.