നെസ്ലെ ഹെൽത്തി കിഡ്സ് പ്രോഗ്രാം പത്താം വർഷത്തേക്ക്
12:01 AM Oct 15, 2019 | Deepika.com
കൊച്ചി: നെസ്ലെ ഹെൽത്തി കിഡ്സ് പദ്ധതിയുടെ പത്താം വാർഷികാഘോഷം നടത്തി നെസ്ലെ ഇന്ത്യ. പോഷകഗുണം, ആരോഗ്യം, വെൽനെസ് എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം നടത്തുകയായിരുന്നു ഈ പദ്ധതിയുടെ ഉദ്ദേശ്യം. 2009 മുതലാണ് നെസ്ലെ ഹെൽത്തി കിഡ്സ് പ്രോഗ്രാം നെസ്ലെ ആരംഭിച്ചത്. നല്ല പോഷകഗുണം, മികച്ച പാചക മാതൃകകൾ, നല്ല ശുചിത്വം, ഫിസിക്കൽ ഫിറ്റ്നെസ് തുടങ്ങിയ വിഷയങ്ങളിൽ ഈ പദ്ധതിയിലൂടെ ബോധവത്കരണം നടത്തിവരുന്നതായി സംഘാടകർ അറിയിച്ചു.