ന്യുയോര്‍ക്ക്: യുഎസിൽ വീണ്ടും വെടിവയ്പ്. ന്യുയോര്‍ക്കിലെ ബ്രൂക്ക്ലിനില് സ്വകാര്യക്ലബിലുണ്ടായ വെടിവയ്പില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി ന്യുയോര്‍ക്ക് പോലീസ് അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണു ബ്രൂക്ക്ലിനു സമീപം വീക്ക്സ് വില്ലിയിലെ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിശാക്ലബിൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായത്.
ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമണത്തിന്റെ യഥാർത്ഥകാരണവും വ്യക്തമല്ലെന്നു പോലീസ് അറിയിച്ചു. അക്രമിസംഘത്തിൽ എത്രപേരുണ്ട് എന്നതും വ്യക്തമല്ല. ദൃക്സാക്ഷികളിൽ ഏതാനും പേരെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തു. ഗുഗിള്മാപ്പിലെ വിലാസത്തിലൂടെയാണു നിശാക്ലബാണ് പ്രവർത്തിക്കുന്നതെന്ന് തുടക്കത്തിൽ സ്ഥിരീകരിച്ചത്.
ന്യുയോർക്കിൽ വെടിവയ്പിൽ നാലുമരണം
01:14 AM Oct 13, 2019 | Deepika.com