നേപ്പാളിൽ ബസ് അപകടത്തിൽ 11 മരണം
01:14 AM Oct 13, 2019 | Deepika.com
കാഠ്മണ്ഡു: നേപ്പാളിൽ ബസ് അപകടത്തിൽ 11 പേർ മരിച്ചു. 108 പേർക്ക് പരിക്കേറ്റു. നിറയെ യാത്രക്കാരുമായി സിന്ധുപാൽചൗക്കിൽ നിന്ന് കാഠ്മണ്ഡുവിലേക്കു വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആറ് പേർ അപകടസ്ഥലത്തുവച്ച് മരിച്ചുവെന്ന് ജില്ലാ ഓഫീസർ ഗോമ ദേവി ചെംജോഹ് അറിയിച്ചു.