കൊച്ചി: വിവോയുടെ ഓൺലൈൻ സ്റ്റോർ കേന്ദ്രീകൃതമായ ഏറ്റവും പുതിയ യു സീരിയസിലെ ആദ്യ ഫോണായ വിവോ യു 10 വിപണിയിലെത്തി. 18വാട്ട്സ് ഫാസ്റ്റ് ചാർജ് സാങ്കേതിക വിദ്യയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് പുതിയ സ്മാർട്ട് ഫോണിന്റെ പ്രധാന സവിശേഷത.
2.0 ജിഗാ ഹെഡ്സ് ക്ലോക്ക് സ്പീഡോടുകൂടിയ 665എഐഇ ക്വാൽകൊം സ്നാപ്ഡ്രാഗൺ ഒക്റ്റാ കോർ പ്രോസസർ , 8എംപി സെൽഫി കാമറ, 13എംപി എഐ മെയിൻ കാമറ, എഐ ഫേസ് ബ്യുട്ടി, ലൈറ്റിംഗ്, എആർ സ്റ്റിക്കേഴ്സ്, എഐ ഫിൽറ്റർ തുടങ്ങിയ വിവോ യു10 സവിശേഷതകളാണ്. 18വാട്സ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയുടെ ഫലമായി 10മിനിറ്റ് ചാർജിംഗിലൂടെ 4.5മണിക്കൂർ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാർജ് സ്റ്റോർ ചെയ്യപ്പെടുമെന്ന് കന്പനി അവകാശപ്പെടുന്നു.
3ജിബി റാം - 32ജി ബി റോം, 3ജിബി റാം- 64ജിബി റോം, 4ജി ബി റാം- 64 ജിബി റോം എന്നിങ്ങനെ മൂന്ന് വേരിയന്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഫോണിന്റെ സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കാനും സാധിക്കും. ഇവ യഥാക്രമം 8,990രൂപ, 9,990 രൂപ, 10,990 രൂപ എന്നീ വിലകളിൽ ലഭ്യമാണ്.
വിവോ യു 10 വിപണിയിൽ
11:26 PM Oct 12, 2019 | Deepika.com