കൊച്ചി: ആൻഡ്രോയ്ഡ് അധിഷ്ഠിത സെറ്റ് ടോപ് ബോക്സും(സ്മാർട് ഹബ്ബ്) ആമസോണ്‍ അലക്സ പരിപാടികൾ ലഭ്യമാക്കുന്ന ഡിഷ് സ്മാർട്ട് കിറ്റും ഡിഷ് ടിവി ഇന്ത്യ അവതരിപ്പിച്ചു. മികച്ച ശബ്ദവ്യക്തത ഉറപ്പുവരുത്തുന്ന ആൻഡ്രോയ്ഡ് ടിവി 9.0, ഡോൾന്പി ഓഡിയോ എന്നിവയടങ്ങുന്ന ഹൈബ്രിഡ് എച്ച്ഡി സെറ്റ് ടോപ് ബോക്സാണ് ഡിഷ് സ്മാർട്ട് ഹബ്ബ്. ഒടിടി ആപ്പുകൾ സ്വിച്ച് ഓണ്‍ ചെയ്യുന്നതിന് ടിവി ഓഫാക്കുന്നത് ഒഴിവാക്കി രണ്ടും ഒന്നിൽ ലഭ്യമാക്കുകയാണ് ഡിഷ് സ്മാർട്ട് ഹബ്ബിലൂടെ ചെയ്തിരിക്കുന്നത്.
ഗൂഗിളിന്റെ ആൻഡ്രോയ്ഡ് ടിവി സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഡിഷ് സ്മാർട്ട് ഹബ് വഴി ഗൂഗിൾപ്ലേ സ്റ്റോറിൽ കയറാനും ഒടിടി സംവിധാനങ്ങളിൽനിന്ന് ഉള്ളടക്കം ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. ഡിഷ് സ്മാർട്ട് കിറ്റ് നിലവിലെ വരിക്കാർക്കാണ് ലഭിക്കുക. വൈ-ഫൈ ഡോങ്കിൾ, ബ്ലൂ ടൂത്ത്, അലക്സാ അധിഷ്ഠിത റിമോട് കണ്ട്രോൾ എന്നിവ അടങ്ങുന്ന ഡിഷ് സ്മാർട്ട് കിറ്റിലൂടെ അലക്സാ സ്കില്ലുകൾ ഉപയോഗിച്ച് കാറുകൾ ബുക്ക് ചെയ്യാനും വാർത്തകളറിയാനും മറ്റും സാധിക്കുന്നു.
ഡിഷ് സ്മാർട്ട് ഹബ്ബും, സ്മാർട്ട് കിറ്റുമായി ഡിഷ് ടിവി
11:26 PM Oct 12, 2019 | Deepika.com