ന്യൂഡൽഹി: ഓഗസ്റ്റിൽ രാജ്യത്തെ വ്യവസായ ഉത്പാദനം 1.1 ശതമാനം കുറഞ്ഞു. ഫാക്ടറി ഉത്പാദനത്തിലെ 1.2 ശതമാനം ഇടിവാണ് കാരണം. തലേ ഓഗസ്റ്റിൽ 5.2 ശതമാനം വളർന്ന സ്ഥാനത്താണിത്.
വൈദ്യുതി ഉത്പാദനം 0.9 ശതമാനം കുറഞ്ഞു. തലേവർഷം 7.6 ശതമാനം വളർന്നിരുന്നു.
ഏപ്രിൽ-ഓഗസ്റ്റിലെ വ്യവസായ ഉത്പാദന സൂചികയിലെ വളർച്ച 2.4 ശതമാനമായി കുറഞ്ഞു. തലേവർഷം ഇതേകാലത്ത് 5.3 ശതമാനം വളർച്ച ഉണ്ടായിരുന്നു.
ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിൽ ജിഡിപി വളർച്ച മെച്ചപ്പെടാൻ ഇടയില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്. 2013-നു ശേഷമുള്ള ഏറ്റവും മോശപ്പെട്ട വ്യവസായ ഉത്പാദന തളർച്ചയാണ് ഓഗസ്റ്റിലേത്.
2017 ജൂണിനുശേഷം ആദ്യമാണ് വ്യവസായ ഉത്പാദനം ഇടിയുന്നത്. ഗൃഹോപകരണ ഉത്പാദനം 9.1 ശതമാനം കണ്ട് കുറഞ്ഞു. നഗരങ്ങളിലെ ഉപഭോഗശീലം കുറയുന്നതിന്റെ ഫലമാണിത്. യന്ത്ര നിർമാണത്തിലെ ഇടിവ് 21 ശതമാനമായി.
സന്പദ്ഘടനയെ മുന്പോട്ടു നയിക്കുന്ന ഘടകങ്ങളിലെല്ലാം തളർച്ചയാണെന്നു കെയർ റേറ്റിംഗ്സിലെ ചീഫ് ഇക്കണോമിസ്റ്റ് മദൻ സബ്നാവിസ് പറഞ്ഞു. യാത്രാവാഹന വില്പന 23.7 ശതമാനം കുറഞ്ഞു.
വ്യവസായ ഉത്പാദനം ഇടിഞ്ഞു
11:54 PM Oct 11, 2019 | Deepika.com