മുംബൈ: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ (എൽഐസി) കുഴപ്പത്തിലാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്നു കോർപറേഷൻ. പോളിസി ഉടമകളുടെ പണം ഭദ്രമാണ്. കോർപറേഷന്റെ ധനകാര്യനിലയും ഭദ്രമാണ്: എൽഐസി പറഞ്ഞു.
2018-19ൽ എൽഐസി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബോണസ് പോളിസി ഉടമകൾക്കു പ്രഖ്യാപിച്ചു. അരലക്ഷം കോടിയിൽ പരം രൂപയാണു ബോണസായി നല്കുക.എൽഐസിയുടെ ഓഹരി നിക്ഷേപങ്ങൾ വൻ നഷ്ടത്തിലായി എന്ന മട്ടിലുള്ള പ്രചാരണമാണു സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. ഇതു വാസ്തവവിരുദ്ധമാണെന്നു കോർപറേഷൻ പ്രസ്താവനയിൽ ആവർത്തിച്ചു.
നിക്ഷേപങ്ങൾ ഭദ്രം: എൽഐസി
12:19 AM Oct 10, 2019 | Deepika.com