കൊച്ചി: ഇന്ത്യന്‍ എയര്‍ലൈനായ ഗോ എയര്‍ ബംഗളൂരുവില്‍ നിന്നും കോല്‍ക്കത്തയില്‍നിന്നും സിംഗപ്പൂരിലേക്കു സര്‍വീസുകള്‍ ആരംഭിക്കുന്നു. ആഴ്ചയില്‍ നാലു ദിവസം സര്‍വീസുള്ള ബംഗളൂരു-സിംഗപ്പൂര്‍-ബംഗളൂരു ഫ്ളൈറ്റ് ഈമാസം 18 നും ആഴ്ചയില്‍ മൂന്നു ദിവസമുള്ള കോല്‍ക്കത്ത-സിംഗപ്പൂര്‍-കോല്‍ക്കത്ത സര്‍വീസ് 19നും ആരംഭിക്കും.
ഗോ എയറിന്റെ എട്ടാമത് അന്താരാഷ്ട്രസര്വീസാണ് സിംഗപ്പൂരിലേക്ക് ആരംഭിക്കുന്നത്.പുതിയ അന്താരാഷ്ട്ര സര്‍വീസിനു പുറമെ മിസോറമിലെ ഐസ്വാളിലേക്കും ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഗോ എയറിന്റെ 25ാമത് ആഭ്യന്തര സര്‍വീസാണിത്. സിംഗപ്പൂരിലേക്കുള്ള പുതിയ സര്‍വീസുകള്‍ ഗോ എയറിന്റെ ചരിത്രത്തിലെ വഴിത്തിരിവാണെന്ന് ഗോ എയര്‍ മാനേജിംഗ് ഡയറക്ടര്‍ ജേ വാഡിയ പറഞ്ഞു.
ഗോ എയറിന്റെ എട്ടാമത് അന്താരാഷ്്ട്ര സര്‍വീസ് സിംഗപ്പൂരിലേക്ക്
12:19 AM Oct 10, 2019 | Deepika.com