മുംബൈ: ടിഗോർ ഇവിയുടെ കൂടുതൽ കരുത്തേറിയ വേർഷൻ അവതരിപ്പിച്ചു ടാറ്റാ മോട്ടോഴ്സ്. 21.5 കെഡബ്ലുഎച്ച് ബാറ്ററി, കരുത്തു പകരുന്ന മോഡലാണ് കന്പനി അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 213 കിലോമീറ്റർ ദൂരം പിന്നിടാൻ പുതുമോഡലിനു കഴിയുമെന്നാണു കന്പനിയുടെ അവകാശവാദം.
നേരത്തെ സർക്കാർ വിഭാഗങ്ങൾക്കും ഫ്ളീറ്റ് മാനേജ്മെന്റുകൾക്കുമായി കന്പനി അവതരിപ്പിച്ച ടിഗോർ ഇവി, ഒറ്റത്തവണ ചാർജിംഗിൽ 142 കിലോമീറ്റർ പിന്നിടാൻ കഴിവുള്ളതായിരുന്നു. പുതിയ മോഡൽ സർക്കാർ വിഭാഗങ്ങൾക്കും ഫ്ളീറ്റ് മാനേജ്മെന്റുകൾക്കും പുറമേ പൊതുജനങ്ങൾക്കും ലഭ്യമാണെന്നു കന്പനി അറിയിച്ചു.
എക്സ് ഇ പ്ലസ്, എക്സ് എം പ്ലസ്, എക്സ് ടി പ്ലസ് എന്നീ മൂന്നു വേരിയന്റുകളിൽ പരിഷ്കരിച്ച ടിഗോർ ഇവി ലഭ്യമാണ്. സബ്സിഡി കിഴിച്ചിട്ടുള്ള വില: 9.44 ലക്ഷം മുതൽ (എക്സ് ഷോറും, ഡൽഹി). സ്വകാര്യ ഉപയോക്താക്കൾക്ക്: 13.09 ലക്ഷം മുതൽ (എക്സ്ഷോറൂം, ഡൽഹി). 12.59 ലക്ഷം മുതൽ (എക്സ് ഷോറും, ഇന്ത്യ). സ്പോർട് , ഡ്രൈവ് എന്നീ രണ്ടു ഡ്രൈവിംഗ് മോഡുകൾ പരിഷ്കരിച്ച ടിഗോർ ഇവിക്കുണ്ട്. ഷാർക്ക് ഫിൻ ആന്റിന, അലോയ് വീൽസ്, ഡ്യുവൽ എയർബാഗ്, എബിഎസ്, സാധാരണ ചാർജിംഗിനും വേഗമേറിയ ചാർജിംഗിനുമായി രണ്ടു വ്യത്യസ്ത ചാർജിംഗ് പോർട്ടുകൾ തുടങ്ങിയവ ഫീച്ചറുകളിൽപെടുന്നു. 1.25 ലക്ഷം കിലോമീറ്റർ പരിധിയിൽ മൂന്നു വർഷത്തെ വാറന്റിയും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ കരുത്തോടെ ടിഗോർ ഇവി
12:19 AM Oct 10, 2019 | Deepika.com