തൃശൂർ: പ്രശസ്ത ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി മെഗാ ഗോൾഡ് ഫെസ്റ്റ് ആരംഭിച്ചു. 27 വരെ നടക്കുന്ന ഫെസ്റ്റിൽ ഇന്ത്യയിൽ എല്ലായിടത്തുമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളിൽനിന്ന് ഉപഭോക്തൃ താത്പര്യാനുസൃതമുള്ള കളക്ഷനുകൾ ലഭ്യമാണ്. സൗജന്യമായി ഗോൾഡ് കോയിനുകളും കുറഞ്ഞ വിലയിൽ സ്വർണാഭരണങ്ങളും ഫെസ്റ്റിന്റെ മുഖ്യ ആകർഷണമാണെന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ജോയ് ആലുക്കാസ് പറഞ്ഞു.
ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റിൽനിന്ന് 50,000 രൂപയുടെയോ അതിനു മുകളിലോ ഉള്ള ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി വാങ്ങുമ്പോൾ ഒരു ഗ്രാം ഗോൾഡ് കോയിൻ സമ്മാനമായി നൽകും. ദീപാവലി ദിവസങ്ങളിൽ 50,000 രൂപയുടെയോ അതിനു മുകളിലോ ഉള്ള സ്വർണാഭരണം വാങ്ങുമ്പോൾ 200 മില്ലി ഗ്രാം ഗോൾഡ് കോയിൻ സമ്മാനമായി നേടാം. ഈ ഓഫർ 25, 26, 27 തീയതികളിൽ മാത്രം. ഇതോടൊപ്പം പ്രത്യേക ദീപാവലി ബുക്കിംഗ് സൗകര്യവും ഷോറൂമുകളിൽ ഏർപ്പെടുത്തിയിരിക്കുന്നു. വാങ്ങുന്ന ആഭരണങ്ങൾക്ക് ഒരു വർഷത്തേക്ക് സൗജന്യ ഇൻഷ്വറൻസും ആജീവനാന്ത സൗജന്യ മെയിന്റനൻസും ബയ് ബാക്ക് ഗാരണ്ടിയും ബെസ്റ്റ് പ്രൈസ് ഗാരണ്ടിയും ജോയ്ആലുക്കാസ് ഒരുക്കിയിട്ടുണ്ട്.
ജോയ് ആലുക്കാസ് ദീപാവലി മെഗാ ഗോൾഡ് ഫെസ്റ്റ്
12:19 AM Oct 10, 2019 | Deepika.com