വിമാന എൻജിൻ കന്പനി ഇന്ത്യയിൽ നിക്ഷേപത്തിനു തയാർ; ഭീമമായ നികുതി ഒഴിവാക്കണം

12:17 AM Oct 10, 2019 | Deepika.com
പാ​​​രീ​​​സ്: റ​​​ഫാ​​​ൽ യു​​​ദ്ധ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ നി​​​ർ​​​മി​​​ച്ചു​​​ന​​​ല്കു​​​ന്ന ഫ്ര​​​ഞ്ച് ക​​​ന്പ​​​നി സാ​​​ഫ്രാ​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ 15 കോടി ഡോ​​​ള​​​റി​​​ന്‍റെ നി​​​ക്ഷേ​​​പ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു. ഫ്രാ​​​ൻ​​​സ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് ക​​​ന്പ​​​നി​​​യു​​​ടെ വി​​​ല്ലാ​​​റോ​​​ഷി​​​ലു​​​ള്ള പ്ലാ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ക്ക​​​വേ​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ത്യ​​​യി​​​ലെ നി​​​കു​​​തി​​​ഘ​​​ട​​​ന ഭ​​​യാ​​​ന​​​ക​​​മാ​​​ണെ​​​ന്ന് ക​​​ന്പ​​​നി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ക​​​സ്റ്റം​​​സ്, നി​​​കു​​​തി ച​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ടെ ഭീ​​​തി​​​വി​​​ത​​​യ്ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നിപ്പി​​​ച്ച് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ബി​​​സി​​​ന​​​സ് സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കാ​​​ൻ ഇ​​​ന്ത്യ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ സി​​​ഇ​​​ഒ ഒ​​​ലി​​​വ​​​ർ ആ​​​ൻ​​​ഡ്രി​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. റ​​ഫാ​​​ൽ വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന എം88 ​​​എ​​​ൻ‌​​​ജി​​​ൻ നി​​​ർ​​​മി​​​ക്കു​​​ന്ന ഈ ​​​ക​​​ന്പ​​​നി ഹി​​​ന്ദു​​​സ്ഥാ​​​ൻ ഏ​​യ്റോ​​​നോ​​​ട്ടി​​​ക്ക​​​ൽ ലി​​​മി​​​റ്റ​​​ഡു​​​മാ​​​യി മു​​​ന്പും സ​​​ഹ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ പ്രാ​​​ധാ​​​ന്യം വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കും പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു​​​മാ​​​യി മു​​​ത​​​ൽ​​​മു​​​ട​​​ക്കാ​​​നാ​​​ണ് സാ​​​ഫ്രാ​​​ൻ താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വാ​​​ണി​​​ജ്യ വ്യോ​​​മ​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ൽ ഇ​​​ന്ത്യ വൈ​​​കാ​​​തെ മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​​ത്തും. അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക്കു​​​ള്ള സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കാ​​​ൻ ക​​​ന്പ​​​നി താ​​​ത്പ​​​ര്യ​​​പ്പെ​​​ടു​​​ന്നു. പ​​​ക്ഷേ, നി​​​കു​​​തി​​​യി​​​ൽ ഇ​​​ള​​​വ് വേ​​​ണ​​​മെ​​​ന്ന് ആ​​​ൻ​​​ഡ്രി​​​സ് പ​​​റ​​​ഞ്ഞു.

നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്കു വേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം ഒ​​​രു​​​ക്കാ​​​ൻ ഇ​​​ന്ത്യ പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്ന് രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു. ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ല​​​ക്നോ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന ഡി​​​ഫ​​​ൻ​​​സ്എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നു​​​ള്ള രാ​​​ജ്നാ​​​ഥ് സിം​​​ഗി​​​ന്‍റെ ക്ഷ​​​ണം ക​​​ന്പ​​​നി സ്വീ​​​ക​​​രി​​​ച്ചു.