വാ​ട്സാ​പ്പ്: സര്‌ക്കാര്‌ ഇ​ട​പെ​ട​ൽ ഉറപ്പിക്കാൻ ട്രാ​യ്

11:23 PM Oct 08, 2019 | Deepika.com
മും​​​ബൈ: വാ​​​​ട്സാ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് അ​​​​ധി​​​​ഷ്ഠിത സേ​​​​വ​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​വ​​​​ശ്യ​​​​ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ സ​​​ർ​​​ക്കാ​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഉ​​​റ​​​പ്പാ​​​ക്കാ​​​നൊ​​​രു​​​ങ്ങി ടെ​​​​ലി​​​​കോം റെ​​​​ഗു​​​​ലേ​​​​റ്റ​​​​റി അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ. ഒ​​​​ടി​​​​ടി (ഓ​​​​വ​​​​ർ ദി ​​​​ടോ​​​​പ്) സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് അ​​​​ധി​​​​ഷ്ഠിത സേ​​​​വ​​​​ന​​​​ദാ​​​​താ​​​​ക്ക​​​​ളെ​​​​യെ​​​​ല്ലാം നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തും​​​​വി​​​​ധം നി​​​​യ​​​​മ​​​​ഭേ​​​ദ​​​ഗ​​​തി ന​​​​ട​​​​ത്താ​​​​ൻ ടെ​​​​ലി​​​​കോം​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് ശി​​​പാ​​​​ർ​​​​ശ ന​​​​ൽ​​​​കാ​​​​നാ​​​​ണ് ട്രാ​​​​യ് പ​​​​ദ്ധ​​​​തി.

എ​​​ൻ​​​​ക്രി​​​​പ്റ്റ​​​​ഡ് സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണെ​​​​ന്ന പേ​​​​രി​​​​ൽ വാ​​​​ട്സാ​​​​പ്പ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ക​​​​ന്പ​​​​നി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ൽ ചെ​​​​റു​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ട്രാ​​​​യ് ന​​​​ട​​​​പ​​​​ടി. അ​​​​മേ​​​​രി​​​​ക്ക​​​​ ഉൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള രാ​​​​ജ്യ​​​​ങ്ങ​​​​ളും അ​​​​ടു​​​​ത്തി​​​​ടെ സ​​​​മാ​​​​ന നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട​​​​ൽ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന ഉ​​​​ദ്ദ​​​​ശ്യ​​​​ത്തോ​​​​ടെ സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​റ​​​​വി​​​​ടം വെ​​​​ളി​​​​വാ​​​​ക്കാ​​​​ത്ത രീ​​​​തി​​​​യി​​​​ൽ സാ​​​​ങ്കേ​​​​തിക സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത് നി​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്ന് അ​​​​ടു​​​​ത്തി​​​​ടെ യു​​​​എ​​​​സ് അ​​​​റ്റോ​​​​ർ​​​​ണി ജ​​​​ന​​​​റ​​​​ൽ വി​​​​ല്യം പി ​​​​ബാ​​​​ർ ഫേ​​​​സ്ബു​​​​ക്കി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു നി​​​യ​​​മ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് അ​​​ധി​​​ഷ്ഠി​​​ത സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ ആ ​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ളു​​​ടെ സ്രോ​​​ത​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് വെ​​​ളി​​​വാ​​​ക്കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്ക് ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് കേ​​​ന്ദ്ര ഐ​​​ടി മ​​​ന്ത്രി ര​​​വി​​​ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് പ്ര​​​തി​​​ക​​​രി​​​ച്ചി​​​രു​​​ന്നു. അ​​​തേ​​​സ​​​മ​​​യം വാ​​​ട്സാ​​​പ്പ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച കേ​​​സ് സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​കേ​​​സി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഐ​​​ടി മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ട്.