ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​എം​ഐ സൗ​ക​ര്യ​മൊരുക്കി എ​സ്ബി​ഐ

11:23 PM Oct 08, 2019 | Deepika.com
കൊ​​​ച്ചി: നി​​​ല​​​വി​​​ലു​​​ള്ള ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്കു താ​​​ങ്ങാ​​​നാ​​​വു​​​ന്ന​​​തും സ​​​ന്തോ​​​ഷ​​​ക​​​ര​​​വു​​​മാ​​​യ ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വം ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബാ​​​ങ്കാ​​​യ എ​​​സ്ബി​​​ഐ ’ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഇ​​​എം​​​ഐ’ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കി.​ ഇ​​ത​​​നു​​​സ​​​രി​​​ച്ചു ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന്, ഇ​​​ട​​​പാ​​​ടു​​​കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ആ​​​റു മു​​​ത​​​ൽ 18 മാ​​​സം​​​വ​​​രെ​​​യു​​​ള്ള ഇ​​​എം​​​ഐ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. രാ​​​ജ്യ​​​ത്തെ 1500ല​​​ധി​​​കം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലെ നാ​​​ല്പ​​​തി​​​നാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം വ്യാ​​​പാ​​​ര​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും നാ​​​ല​​​ര ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​ക​​​മു​​​ള്ള പൈ​​​ൻ ലാ​​​ബു​​​ക​​​ൾ ബ്രാ​​​ൻ​​​ഡു​​​ചെ​​​യ്ത പി​​​ഒ​​​എ​​​സ് മെ​​​ഷീ​​​നു​​​ക​​​ളി​​​ലും ഈ ​​​സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​ണ്.​

പ്രോ​​​സ​​​സിം​​​ഗ് ഫീ​​​സി​​​ല്ല. ഡോ​​​ക്കു​​​മെ​​ന്‍റേ​​​ഷ​​​നും ശാ​​​ഖാ സ​​​ന്ദ​​​ർ​​​ശ​​​ന​​​വും ആ​​​വ​​​ശ്യ​​​മി​​​ല്ല. നി​​​ല​​​വി​​​ലു​​​ള്ള എ​​​സ്ബി അ​​​ക്കൗ​​​ണ്ട് ബാ​​​ല​​​ൻ​​​സ് ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കാ​​​തെ​​​ത​​​ന്നെ ത​​​ത്സ​​​മ​​​യം വാ​​​യ്പ ല​​​ഭ്യ​​​മാ​​​കും. ഇ​​​ട​​​പാ​​​ടു ന​​​ട​​​ത്തി ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഗ​​​ഡു അ​​​ട​​​യ്ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യാ​​​ൽ മ​​​തി. ന​​​ല്ല ധ​​​ന​​​കാ​​​ര്യ-​​​വാ​​​യ്പാ ച​​​രി​​​ത്ര​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് ഈ ​​​വാ​​​യ്പ എ​​​ടു​​​ക്കാം. വാ​​​യ്പ​​​യ്ക്ക് അ​​​ർ​​​ഹ​​​ത മ​​​ന​​​സി​​​ലാ​​​ക്കാ​​​ൻ ബാ​​​ങ്കി​​​ലേ​​​ക്ക് ഡി​​​സി​​​ഇ​​​എം​​​ഐ എ​​​ന്നു ടൈ​​​പ്പ് ചെ​​​യ്ത് 567676 എ​​​ന്ന ന​​​ന്പ​​​റി​​​ലേ​​​ക്ക് ര​​​ജി​​​സ്ട്രേഡ് മൊ​​​ബൈ​​​ൽ ന​​​ന്പ​​​റി​​​ൽ എ​​​സ്എം​​​എ​​​സ് അ​​​യ​​​ച്ചാ​​​ൽ മ​​​തി.