കൊച്ചി: ടെഫാൽ പുതിയ പ്രീമിയം സ്റ്റീം അയണ്‍ ബോക്സുകളുടെ ശ്രേണി പുറത്തിറക്കി. മയിസ്ട്രോ പ്ലസ്, ഇക്കോ മാസ്റ്റർ, സ്റ്റീം എസെൻഷ്യൽ എന്നിങ്ങനെ മൂന്നു സ്റ്റീം അയണ്‍ ബോക്സുകളാണ് പുത്തൻ ശ്രേണിയിലുള്ളത്. നോണ്‍ സ്റ്റിക് സെറാമിക് സോൾ പ്ലേറ്റ് ഉപയോഗിച്ചിരിക്കുന്നതിനാൽ കോട്ടൻ, ലിനൻ തുണികളിൽനിന്നുപോലും എളുപ്പത്തിൽ ചുളിവുകൾ മാറ്റാൻ കഴിയും. ഇവയ്ക്ക് രണ്ട് വർഷം വാറണ്ടിയുമുണ്ട്.
സ്റ്റീം സൃഷ്ടിക്കാൻ അയണ്‍ ബോക്സിന്റെ ചൂട് പ്രാപ്തമല്ലെങ്കിൽ, സോൾപ്ലേറ്റിൽനിന്നു ഡ്രിപ് ഉണ്ടാകാതിരിക്കാൻ വെള്ളം ഓട്ടോമാറ്റിക്കായി നിയന്ത്രിക്കപ്പെടുന്നു എന്നതാണ് ഇതിന്റെ എറ്റവും വലിയ സവിശേഷത. 2200 വാട്സ് പവറിൽ പ്രവർത്തിക്കുന്ന ഭാരം കുറഞ്ഞ മയിസ്ട്രോ പ്ലസ് അയണ്‍ബോക്സിന്റെ വില 2999 രൂപയാണ്. 1800 വാട്സിൽ പ്രവർത്തിക്കുന്ന ഇക്കോ മാസ്റ്റർ അയബോക്സിന് 1999 രൂപയും സ്റ്റീം എസെൻഷ്യൽ അയണ്‍ ബോസക്സിന് 1499 രൂപയുമാണ് വില.
സ്റ്റീം അയൺ ബോക്സ് ശ്രേണി ടെഫാൽ അവതരിപ്പിച്ചു
11:23 PM Oct 08, 2019 | Deepika.com