കൊച്ചി: ദീപാവലിയോടനുബന്ധിച്ചു ഗോദ്റെജ് അപ്ലയൻസസ് വിവിധ വിഭാഗം ഉത്പന്നങ്ങൾക്ക് അഞ്ചു വർഷത്തെ സമഗ്ര വാറണ്ടി ആനുകൂല്യം പ്രഖ്യാപിച്ചു. ഇയോണ്‍ അല്യൂർ, ഇയോണ്‍ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷനുകൾക്ക് 9,700 രൂപ വരെ വരുന്നതും എല്ലാ കോപ്പർ കണ്ടെൻസർ സ്പ്ലിറ്റ് എസികൾക്കും 8,000 രൂപ വരെ വരുന്നതും മൈക്രോ വേവ് അവനുകൾക്ക് 6284 രൂപ വരെ വരുന്നതുമായ സമഗ്ര അഞ്ചു വർഷ വാറണ്ടിയാണ് നൽകുന്നത്.
ചെസ്റ്റ് ഫ്രീസർ ശൃംഖലയിലെ കംപ്രസറുകൾക്കും അഞ്ചു വർഷ വാറണ്ടിയുണ്ട്. സാധാരണയുള്ള രണ്ടു വർഷത്തെ വാറണ്ടിയുടെ സ്ഥാനത്താണ് ഇവയെല്ലാം നൽകുന്നത്. ആകർഷകമായതും എളുപ്പത്തിലുള്ളതുമായ വായ്പാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത മോഡലുകളിൽ പ്രോസസിംഗ് ചാർജ്, പലിശ, ഡൗണ്‍ പേമെന്റ് എന്നിവ ഇല്ലാതെ തന്നെയും ഈ സൗകര്യങ്ങൾ ലഭ്യമാണ്. 10,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യം, പ്രമുഖ ക്രെഡിറ്റ് കാർഡുകളിൽ കാഷ് ബാക്ക് തുടങ്ങിയവയും അവതരിപ്പിച്ചിട്ടുണ്ട്.
ഗോദ്റെജ് അപ്ലയൻസസിന്റെ ദീപാവലി ഓഫർ അഞ്ചു വർഷ വാറണ്ടി
11:23 PM Oct 08, 2019 | Deepika.com