യുഎസിൽ വെടിവയ്പ്: നാലു മരണം
12:06 AM Oct 07, 2019 | Deepika.com
കാൻസാസ് സിറ്റി: യുഎസിലെ കാൻസാസ് സിറ്റിയിൽ ഇന്നലെ ഒരു ബാറിലുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ ബാറിൽ എത്തിയ തോക്കുധാരി തലങ്ങും വിലങ്ങും നിറയൊഴിക്കുകയായിരുന്നു. നാലുപേർ സംഭവസ്ഥലത്തു മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമവുമായി ബന്ധപ്പെട്ട രണ്ടു പേർക്കായി തെരച്ചിൽ നടത്തിവരികയാണെന്നു കാൻസാസ് സിറ്റി പോലീസ് അറിയിച്ചു.