യുഎസ്-ഉത്തരകൊറിയ ചർച്ച പരാജയം

12:06 AM Oct 07, 2019 | Deepika.com
ഹെ​​​ൽ​​​സി​​​ങ്കി: യു​​​എ​​​സ്, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സ്വീ​​​ഡി​​​ഷ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ്റ്റോ​​​ക്ക്ഹോ​​​മി​​​ൽ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. സ്റ്റോ​​​ക്ഹോം ച​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത് ഉ​​​യ​​​ർ​​​ന്നി​​​ല്ലെ​​​ന്നും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി കിം ​​​മ്യോം​​​ഗ് ഗി​​​ൽ പ​​​റ​​​ഞ്ഞു. ശ​​​ത്രു​​​താ മ​​​നോ​​​ഭാ​​​വം ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ യു​​​എ​​​സ് ത​​​യാ​​​റ​​​ല്ലെ​​​ങ്കി​​​ൽ കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​ന്നാ​​​ൽ, ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​മ​​​ല്ലെ​​​ന്നും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ സാ​​​ധ്യ​​​മാ​​​ണെ​​​ന്നും യു​​​എ​​​സ് സ്റ്റേ​​​റ്റ് ഡി​​​പ്പാ​​​ർ​​​ട്ടു​​​മെ​​​ന്‍റ് വ​​​ക്താ​​​വ് മോ​​​ർ​​​ഗ​​​ൻ ഒ​​​ർ​​​ട്ടാ​​​ഗു​​​സ് പ​​​റ​​​ഞ്ഞു. ശ​​​നി​​​യാ​​​ഴ്ച ഇ​​​രു​​​കൂ​​​ട്ട​​​രും എ​​​ട്ട​​​ര മ​​​ണി​​​ക്കൂ​​​റാ​​​ണു സ്വീ​​​ഡ​​​നി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. കൂ​​​ടു​​​ത​​​ൽ ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ര​​​ണ്ടു​​​കൂ​​​ട്ട​​​രും സ്റ്റോ​​​ക്ഹോ​​​മി​​​ൽ എ​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​തി​​​ഥ്യം വ​​​ഹി​​​ച്ച സ്വീ​​​ഡ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്ന് മോ​​​ർ​​​ഗ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തേ​​​സ​​​മ​​​യം, യു​​​എ​​​സി​​​ന്‍റെ നി​​​ല​​​പാ​​​ട് അ​​​നു​​​സ​​​രി​​​ച്ചി​​​രി​​​ക്കും ഭാ​​​വി സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​മ​​​ന്ത്രാ​​​ല​​​യ വ​​​ക്താ​​​വ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടെ യു​​​എ​​​സ് തീ​​​രു​​​മാ​​​നം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു.

വി​​​യ​​​റ്റ്നാ​​​മി​​​ൽ കിം ​​​ജോം​​​ഗ് ഉ​​​ന്നും പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പും ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ദ്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ശ​​​നി​​​യാ​​​ഴ്ച​​​ത്തേ​​​ത്. വി​​​യ​​​റ്റ്നാം ച​​​ർ​​​ച്ച അ​​​ല​​​സി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വീ​​​ണ്ടും മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.