സിരിസേന മത്സരിക്കില്ല
12:06 AM Oct 07, 2019 | Deepika.com
കൊളംബോ: നവംബർ പതിനാറിനു നടക്കുന്ന ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് മൈത്രിപാല സിരിസേന മത്സരിക്കില്ല. പ്രതിപക്ഷ സ്ഥാനാർഥി ഗോതബ്യ രാജപക്സെയെ പിന്തുണയ്ക്കാൻ സിരിസേനയുടെ ശ്രീലങ്കാ ഫ്രീഡം പാർട്ടി തീരുമാനിച്ചു. മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനാണ് മുൻ പ്രതിരോധ സെക്രട്ടറികൂടിയായ ഗോതബ്യ. യുഎൻപിയുടെ സ്ഥാനാർഥി സജിത് പ്രേമദാസയാണ്.