ട്രംപിനെ വാനോളം പുകഴ്ത്തി മോദി

12:29 AM Sep 24, 2019 | Deepika.com
ഹൂ​​​സ്റ്റ​​​ൺ: ഞാ​​​യ​​​റാ​​​ഴ്ച ഹൂ​​​സ്റ്റ​​​ണി​​​ലെ എ​​​ൻ​​​ആ​​​ർ​​​ജി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹൗ​​​ഡി മോ​​​ദി പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​ശം​​​സ​​​കൊ​​​ണ്ടു​​​മൂ​​​ടി. 202ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും ട്രം​​​പ് ത​​​ന്നെ അ​​​ധി​​​കാ​​​ര​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന് (അ​​​ബ് കി ​​​ബാ​​​ർ ട്രം​​​പ് സ​​​ർ​​​ക്കാ​​​ർ) മോ​​​ദി പ​​​റ​​​ഞ്ഞു.​​​അ​​​മേ​​​രി​​​ക്ക​​​യെ വീ​​​ണ്ടും മ​​​ഹ​​​ത്ത​​​ര​​​മാ​​​ക്കു​​​ക എ​​​ന്ന ട്രം​​​പി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യ​​​വും മോ​​​ദി പ​​​രാ​​​മ​​​ർ​​​ശി​​​ച്ചു. ട്രം​​​പി​​​ന്‍റെ പേ​​​ര് ലോ​​​ക​​​ത്ത് എ​​​ല്ലാ​​​വ​​​ർ​​​ക്കും പ​​​രി​​​ചി​​​ത​​​മാ​​​ണ്.

ആ​​​ഗോ​​​ള രാ​​​ഷ്ട്രീ​​​യം പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നി​​​ട​​​ത്തെ​​​ല്ലാം ട്രം​​​പി​​​ന്‍റെ പേ​​​രും വ​​​രും. ട്രം​​​പി​​​നെ ഏ​​​താ​​​നും ത​​​വ​​​ണ ക​​​ണ്ടി​​​ട്ടു​​​ണ്ട്. അ​​​പ്പോ​​​ഴെ​​​ല്ലാം ഏ​​​റെ സൗ​​​ഹൃ​​​ദ​​​വും ഊ​​​ഷ​​​മ​​​ള​​​ത​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു-​​​മോ​​​ദി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യ്ക്ക് ഊ​​​ർ​​​ജം പ​​​ക​​​രാ​​​നും ട്രം​​​പി​​​നാ​​​യി. യു​​​എ​​​സി​​​നും ലോ​​​ക​​​ത്തി​​​നും ഉ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​യ ഒ​​​ട്ടേ​​​റെ നേ​​​ട്ട​​​ങ്ങ​​​ൾ ട്രം​​​പ് കൈ​​​വ​​​രി​​​ച്ചെ​​​ന്നും മോ​​​ദി പ്ര​​​ശം​​​സി​​​ച്ചു. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ നി​​​ർ​​​ണാ​​​യ​​​ക പോ​​​രാ​​​ട്ടം ന​​​ട​​​ത്തേ​​​ണ്ട സ​​​മ​​​യ​​​മാ​​​യെ​​​ന്നു പ​​​റ​​​ഞ്ഞ മോ​​​ദി, പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ടാ​​​ണു സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.​​​ട്രം​​​പി​​​നു ന​​​ല്ല കൈ​​​യ​​​ടി ന​​​ൽ്കാ​​​ൻ മോ​​​ദി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ യു​​​എ​​​സ് പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ​​​ദ​​​സ്യ​​​ർ എ​​​ഴു​​​ന്നേ​​​റ്റു നി​​​ന്നു ഹ​​​ർ​​​ഷാ​​​ര​​​വം മു​​​ഴ​​​ക്കി.

അ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​രാ​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ന്മാ​​​രാ​​​ണ് ഹൂ​​​സ്റ്റ​​​ണി​​​ലെ​​​ത്തി​​​യ​​​ത്. വി​​​ദേ​​​ശ ഇ​​​ന്ത്യ​​​ക്കാ​​​രെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്ത് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ട​​​ത്തു​​​ന്ന ച​​​ട​​​ങ്ങി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് ആ​​​ദ്യ​​​മാ​​​ണ്.