നെതന്യാഹുവിനു സാധ്യതയെന്ന്
12:29 AM Sep 24, 2019 | Deepika.com
ജറുസലം: മന്ത്രിസഭ രൂപീകരിക്കാൻ ലിക്കുഡ് നേതാവ് നെതന്യാഹുവിനെയായിരിക്കും ഇസ്രേലി പ്രസിഡന്റ് റിവ്ലിൻ ആദ്യം ക്ഷണിക്കുകയെന്നു റിപ്പോർട്ട്. നെതന്യാഹു പരാജയപ്പെട്ടാൽ എതിരാളി ബന്നി ഗാന്റ്സിനെ പ്രസിഡന്റ് ക്ഷണിക്കും. ഗാന്റ്സിനും മന്ത്രിസഭ രൂപീകരിക്കാനായില്ലെങ്കിൽ നെതന്യാഹുവിന് ഒരു ചാൻസ് കൂടി നൽകിയേക്കുമെന്ന് ലിക്കുഡ് പാർട്ടി കേന്ദ്രങ്ങൾ പറഞ്ഞു.