സ്കൂൾ തകർന്ന് ഏഴു കുട്ടികൾ മരിച്ചു
12:29 AM Sep 24, 2019 | Deepika.com
നയ്റോബി: കെനിയൻ തലസ്ഥാനമായ നയ്റോബിയിൽ സ്കൂൾ കെട്ടിടം തകർന്ന് ഏഴു കുട്ടികൾ മരിച്ചു. പരിക്കേറ്റ 57 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർക്കാർ വക്താവ് സൈറസ് ഒഗുനാ പറഞ്ഞു. പാവപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന ദഗോരറ്റി മേഖലയിൽ ഇന്നലെ രാവിലെയായിരുന്നു ദുരന്തം.