നെടുമ്പാശേരി: മിൽമ നടപ്പാക്കുന്ന പാൽ ഫോർട്ടിഫിക്കേഷൻ പദ്ധതി വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവയുടെ കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ പറഞ്ഞു. മിൽമ ഫോർട്ടിഫൈഡ് പാലിന്റെ വിപണനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മിൽമ തിരുവനന്തപുരം മേഖല ചെയർമാൻ കല്ലട രമേശ് അധ്യക്ഷത വഹിച്ചു.
എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവോത്ത്, ടാറ്റ ട്രസ്റ്റ് സീനിയർ ഉപദേശകൻ വിവേക് അറോറ, നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ് സീനിയർ മാനേജർമാരായ റോമി ജേക്കബ്, ഗാഥ രാജ്, എഫ്എസ്എസ്എഐ ഡപ്യൂട്ടി ഡയറക്ടർ ഡോ. ജസ്റ്റോ, മിൽമ സീനിയർ മാനേജർ രാജീവ് സഖറിയ, മിൽമ എറണാകുളം മേഖല മാനേജിംഗ് ഡയറക്ടർ ഡോ. എം.മുരളീധരദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രാബല്യത്തിലായതിനെ തുടർന്ന് ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെ ജനപ്രതിനിധികളാരും ചടങ്ങിൽ പങ്കെടുത്തില്ല.
മിൽമ ഫോർട്ടിഫൈഡ് പാൽ വിപണിയിൽ
11:31 PM Sep 23, 2019 | Deepika.com