സ്മാർട്ട് പോർട്ടബിൾ പ്രൊജക്ടറുമായി നെബുല
11:31 PM Sep 23, 2019 | Deepika.com
മുംബൈ: ക്യാപ്സ്യൂൾ എന്ന പോർട്ടബിൾ പ്രൊജക്ടറിനു പിന്നാലെ മാർസ്-II പോർട്ടബിൾ പ്രൊജക്ടറും നെബുല ഇന്ത്യയിൽ അവതരിപ്പിച്ചു. 720 പിക്സൽ റെസല്യൂഷനുള്ള പ്രൊജക്ഷൻ കൂടാതെ ഡുവൽ 10 വാട്ട് സ്പീക്കറുകൾ, 4 മണിക്കൂർ ബാറ്ററി കപ്പാസിറ്റി, ഒരു സെക്കൻഡിനുള്ളിൽ ഓട്ടോ ഫോക്കസ്, ആൻഡ്രോയ്ഡ് 7.1 ഒഎസ് എന്നിവയാണ് മാർസ്-IIന്റെ പ്രധാന പ്രത്യേകതകൾ. വില 51,999 രൂപ.