ഡിഎച്ച്എൽ എക്സ്പ്രസ് നിരക്ക് വർധിപ്പിക്കും
11:31 PM Sep 23, 2019 | Deepika.com
കൊച്ചി: അന്താരാഷ്ട്ര എക്സ്പ്രസ് മെയിൽ സേവനദാതാക്കളായ ഡിഎച്ച്എൽ എക്സ്പ്രസ് 2020 ജനുവരി ഒന്നു മുതൽ നിരക്കു വർധിപ്പിക്കുന്നു. ശരാശരി ഷിപ്പിംഗ് നിരക്ക് 6.9 ശതമാനമാണ് വർധിക്കുന്നത്. അതിർത്തി കടന്നുള്ള ഇ-കൊമേഴ്സ് ഷിപ്പ്മെന്റുകൾക്കു വിതരണനിരക്ക് കൂടുതലായതിനാൽ ഇതു 15 ശതമാനം വരെയാകാം.