മോദിക്ക് പണ്ഡിറ്റുകളുടെ സ്വീകരണം
12:56 AM Sep 23, 2019 | Deepika.com
ഹൂസ്റ്റൺ: യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിക്കുകാർ, കാഷ്മീരി പണ്ഡിറ്റുകൾ, ദാവൂദി ബൊഹ്ര സമുദായാംഗങ്ങൾ എന്നിവർ സ്വീകരണം നല്കി. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനു പണ്ഡിറ്റുകൾ പൂർണ പിന്തുണ അറിയിച്ചതായി മോദി ട്വിറ്ററിൽ അറിയിച്ചു. പുതിയ കാഷ്മീർ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പണ്ഡിറ്റുകളോട് പറഞ്ഞു. ഗുജറാത്തിൽനിന്നുള്ള ദാവൂദി ബൊഹ്രകളും മോദിയെ അഭിനന്ദിച്ചു. മോദി തങ്ങളുടെ കടുവയാണെന്നും ഇരുന്പു മനുഷ്യനാണെന്നും സിക്ക് നേതാക്കൾ പറഞ്ഞു.