അൽബേനിയയിൽ ഭൂകന്പം; 105 പേർക്കു പരിക്കേറ്റു
12:56 AM Sep 23, 2019 | Deepika.com
ടിരാന: അൽബേനിയയിൽ ശനിയാഴ്ചയുണ്ടായ ഭൂകന്പത്തിൽ 105 പേർക്കു പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂകന്പത്തെത്തുടർന്നു നൂറോളം തുടർചലനങ്ങളുണ്ടായി. തലസ്ഥാനമായ ടിരാനയിലും തുറമുഖ നഗരമായ ഡുറെസിലും കെട്ടിടങ്ങൾ തകർന്നു.പുലർച്ചെ നാലിനുണ്ടായ ഭൂകന്പത്തെത്തുടർന്നു ജനങ്ങൾ വീടുവിട്ടോടി. 600 വീടുകൾക്കു കേടുപാടുണ്ടായി.