കാബൂൾ: അഫ്ഗാനിസ്ഥാനിലെ മൂന്നു പ്രവിശ്യകളിൽ അഫ്ഗാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 23 താലിബാൻകാർക്കു ജീവഹാനി. കാണ്ഡഹാർ, ബാഗ്ദിസ് പ്രവിശ്യകളിൽ പത്തുപേർ വീതം കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ആക്രമണത്തിൽ മൂന്നു പേർ മരിച്ചു.
ഈ മാസം 28നു നടക്കുന്ന അഫ്ഗാൻ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ താലിബാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
താലിബാനും യുഎസും തമ്മിൽ ദോഹയിൽ നടന്ന ചർച്ചകളിൽ സമാധാനക്കരാർ രൂപം കൊണ്ടെങ്കിലും താലിബാൻ യുഎസ് സൈനികർക്ക് എതിരേ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് പ്രസിഡന്റ് ട്രംപ് സമാധാന നീക്കം നിർത്തിവയ്ക്കുകയായിരുന്നു.
വ്യോമാക്രമണം: 23 താലിബാൻകാർ കൊല്ലപ്പെട്ടു
10:54 PM Sep 21, 2019 | Deepika.com