കൊച്ചി: എയര്‍ ഏഷ്യ ഒട്ടേറെ ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് സെയില്‍ പ്രഖ്യാപിച്ചു. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഓഫര്‍ കാലാവധിയില്‍ എയര്‍ ഏഷ്യയുടെ എല്ലാ ലക്ഷ്യകേന്ദ്രങ്ങളിലേക്കും പറക്കുന്നവര്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കാം. ആഭ്യന്തര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 899 രൂപ നിരക്കിലും, അന്താരാഷ്ട്ര റൂട്ടുകളില്‍ ഏറ്റവും കുറഞ്ഞത് 2,099 രൂപ നിരക്കിലും ടിക്കറ്റുകള്‍ സ്വന്തമാക്കാം.
പൊതുജനങ്ങള്‍ക്ക് 23 രാത്രി 9.30 മുതല്‍ 26 രാത്രി 9.30 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. എയര്‍ ഏഷ്യ ‘ബിഗ്’ അംഗങ്ങള്‍ക്ക് വില്പനയുടെ 24 മണിക്കൂര്‍ മുമ്പുതന്നെ ടിക്കറ്റുകള്‍ വാങ്ങാന്‍ സാധിക്കും. 2020 ഫെബ്രുവരി പത്തു മുതല്‍ ഡിസംബര്‍ 15 വരെയുള്ള കാലയളവിലാണ് അതിഥികള്‍ക്ക് യാത്ര ചെയ്യാവുന്നത്.
ഓഫറുകളുമായി എയര്‍ ഏഷ്യയുടെ ബിഗ് സെയില്‍
10:43 PM Sep 21, 2019 | Deepika.com