യുഎൻ സെക്രട്ടറി ജനറൽ കാഷ്മീർ വിഷയം ഉന്നയിച്ചേക്കും

12:49 AM Sep 21, 2019 | Deepika.com
യു​​​ണൈ​​​റ്റ​​​ഡ് നേ​​​ഷ​​​ൻ​​​സ്: അ​​​ടു​​​ത്ത​​​യാ​​​ഴ്ച ആ​​​രം​​​ഭി​​​ക്കു​​​ന്ന യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സ് കാ​​​ഷ്മീ​​​ർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് സ്റ്റെ​​​ഫാ​​​ൻ ഡു​​​ജാ​​​റി​​​ക് അ​​​റി​​​യി​​​ച്ചു. ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ മാ​​​ത്ര​​​മേ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​രം സാ​​​ധ്യ​​​മാ​​​കൂ എ​​​ന്ന നി​​​ല​​​പാ​​​ട് ഗു​​​ട്ടെ​​​ര​​​സ് ആ​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള​​​താ​​​ണ്.

കാ​​​ഷ്മീ​​​ർ സം​​​ബ​​​ന്ധി​​​ച്ച ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി​​​ക്കും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം ച​​​ർ​​​ച്ച​​​ക​​​ളി​​​ലൂ​​​ടെ കാ​​​ണ​​​ണമെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നി​​​ല​​​പാ​​​ടെ​​​ന്ന് വ​​​ക്താ​​​വ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഇ​​​ന്ത്യ​​​യും പാ​​​ക്കി​​​സ്ഥാ​​​നും ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​കേ​​​ണ്ട​​​ത് അ​​​ത്യാ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ഗു​​​ട്ടെ​​​ര​​​സ് ബു​​​ധ​​​നാ​​​ഴ്ച പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ഇ​​​രു ക​​​ക്ഷി​​​ക​​​ളും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ൽ മാ​​​ത്രമേ മ​​​ധ്യ​​​സ്ഥ​​​ത​​​യ്ക്ക് യു​​​എ​​​ൻ ത​​​യാ​​​റാ​​​കൂ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കാ​​​ഷ്മീ​​​ർ ഉ​​​ഭ​​​യ​​​ക​​​ക്ഷി പ്ര​​​ശ്ന​​​മാ​​​ണെ​​​ന്നും യു​​​എ​​​ന്നോ, യു​​​എ​​​സോ മ​​​ധ്യ​​​സ്ഥ​​​ത വ​​​ഹി​​​ക്കേ​​​ണ്ടെ​​​ന്നും ഇ​​​ന്ത്യ ആ​​​വ​​​ർ​​​ത്തി​​​ച്ചു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി​​​യ​​​ത് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര കാ​​​ര്യ​​​മാ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. യു​​​എ​​​ൻ പൊ​​​തു​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ 27നു ​​​പ്ര​​​സം​​​ഗി​​​ക്കു​​​ന്ന ഇ​​​മ്രാ​​​ൻ ഖാ​​​ൻ കാ​​​ഷ്മീ​​​ർ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ക്കു​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നു​​​ത​​​ന്നെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യും പൊ​​​തു​​​സ‍ഭ​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യു​​​ന്നു​​​ണ്ട്.