കൊച്ചി: സംസ്ഥാനത്തെ ഹോം സ്റ്റേകൾക്ക് ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഹോം സ്റ്റേസ് ആൻഡ് റൂറൽ ടൂറിസം ട്രാവൽ മീറ്റ് 2019 ഈ മാസം 26 മുതൽ 29 വരെ കൊച്ചിയിൽ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി 26ന് വൈകുന്നേരം അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
പ്രളയത്തെത്തുടർന്ന് സംസ്ഥാനത്തെ ടൂറിസം മേഖലയിൽ 70 ശതമാനത്തോളം ബുക്കിംഗ് കുറഞ്ഞതായി സംഘാടകർ പറഞ്ഞു. ഈ സാഹചര്യത്തിൽ ആഭ്യന്തര ടൂറിസ്റ്റുകളെ ഇവിടേക്ക് എത്തിക്കാനുള്ള മാർഗങ്ങൾ മീറ്റിൽ ചർച്ച ചെയ്യും.
ഹോം സ്റ്റേസ് ആൻഡ് റൂറൽ ടൂറിസം ട്രാവൽ മീറ്റ് 26 മുതൽ കൊച്ചിയിൽ
10:46 PM Sep 20, 2019 | Deepika.com