മുംബൈ: ടാറ്റ നെക്സോൺ പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ചു. വില്പന ഒരു ലക്ഷം പിന്നിട്ടതിന്റെ ഭാഗമായാണ് ടാറ്റ പുതിയ ക്രേസ് വിപണിയിൽ എത്തിക്കുന്നത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസ് മികച്ച വിജയം കൈവരിച്ചതിനു പിന്നാലെയാണ് രണ്ടാം എഡിഷൻ ടാറ്റ അവതരിപ്പിച്ചത്.
സ്പോട്ടി എക്സ്റ്റീരിയറും മനോഹരമായ ഇന്റീരിയറും ഉൾപ്പെടെ 10 പുതിയ സവിശേഷതകൾ വാഹനത്തിലുണ്ട്. മാന്വൽ മോഡലിന് 7.57 ലക്ഷം രൂപയും എഎംടി മോഡലിന് 8.17 ലക്ഷം രൂപയുമാണ് വില.
110 പിഎസ് ടർബോ ചാർജ്ഡ് എൻജിനാണ് ക്രേസിന്റെ കരുത്ത്. 1.5 ലിറ്റർ റെവോടോർക് ഡീസൽ എൻജിൻ, 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എൻജിനുകളിൽ വാഹനം ലഭ്യമാകും.
ലിമിറ്റഡ് എഡിഷൻ നെക്സോൺ ക്രേസ് വിപണിയിൽ
10:46 PM Sep 20, 2019 | Deepika.com