മുൻ ടുണീഷ്യൻ ഏകാധിപതി ബൻ അലി അന്തരിച്ചു
12:23 AM Sep 20, 2019 | Deepika.com
ടുണീസ്: ടുണീഷ്യയുടെ മുൻ പ്രസിഡന്റ് എൽ അബ്ദിൻ ബൻ അലി (83)സൗദി അറേബ്യയിൽ അന്തരിച്ചു. 2011ൽ അധികാരഭ്രഷ്ഠനായതിനെത്തുടർന്ന് ബൻ അലി സൗദിയിലേക്കു പലായനം ചെയ്യുകയായിരുന്നു. അറബ് വസന്തത്തിന്റെ തുടക്കത്തിലാണ് ബൻ അലിയുടെ പതനം. നിരവധി ഏകാധിപതികളുടെ പതനത്തിന് അറബ് വസന്തം ഇടയാക്കി.