മോസ്കോ: അരാംകോയ്ക്കു നേരേയുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തടയുന്നതിൽ യുഎസിന്റെ പ്രതിരോധ സംവിധാനം പരാജയപ്പെട്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. 88 പേട്രിയട്ട് ലോഞ്ചറുകൾ അമേരിക്ക സൗദിയുടെ വടക്കൻ അതിർത്തിയുടെ സംരക്ഷണത്തിനു വിന്യസിച്ചിരുന്നു. യുഎസ് നാവികസേനയുടെ മൂന്നു യുദ്ധക്കപ്പലുകളും സൗദിയുടെ സംരക്ഷണത്തിനായുണ്ടായിരുന്നു.
ഇവയിൽ എസ്എം2 സംവിധാനമുള്ള നൂറു മിസൈലുകളും ഏജീസ് മിസൈൽ പ്രതിരോധ സംവിധാനവും സജ്ജീകരിച്ചിരുന്നു. ഇത്രയും സുരക്ഷാ ഏർപ്പാടുകളുണ്ടായിട്ടും അരാംകോയുടെ എണ്ണ ഉത്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു വന്ന ഡസൻ കണക്കിനു ഡ്രോണുകളെയും ക്രൂസ് മിസൈലുകളെയും കണ്ടെത്തി തടയാൻ സാധിച്ചില്ല.
അമേരിക്കക്കാർ വീന്പിളക്കുന്നതുപോലെയുള്ള കരുത്ത് പേട്രിയട്ട് മിസൈലുകൾക്കും ഏജീസ് മിസൈൽ പ്രതിരോധ സംവിധാനത്തിനുമില്ലെന്നാണ് ഇതു തെളിയിക്കുന്നതെന്ന് റഷ്യൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
അരാംകോ ആക്രമണം: യുഎസ് പ്രതിരോധ സംവിധാനത്തെ പഴിചാരി മോസ്കോ
12:23 AM Sep 20, 2019 | Deepika.com