എൽഇഡി ടിവി വില കുറയും
10:53 PM Sep 18, 2019 | Deepika.com
ന്യൂഡൽഹി: എൽഇഡി, എൽസിഡി ടെലിവിഷനുകൾക്കു വില കുറയും. ഓപ്പൺ സെല്ലിന്റെ അഞ്ചുശതമാനം ഇറക്കുമതിച്ചുങ്കം എടുത്തുകളഞ്ഞതോടെയാണിത്. 15.6 ഇഞ്ചിനു മുകളിലുള്ള എൽഇഡി/എൽസിഡി ടിവി പാനലുകൾ ഇന്ത്യയിൽ നിർമിക്കാൻ ഈ നീക്കം പ്രോത്സാഹനമാകും. ടിവി പാനലിനു വേണ്ട ചിപ്പ് ഓൺ ഫിലിം, പ്രിന്റഡ് സർകീട്ട് ബോർഡ് അസംബ്ലി, സെൽ എന്നിവയ്ക്കുള്ള ഡ്യൂട്ടി നേരത്തെ തന്നെ എടുത്തുകളഞ്ഞിരുന്നു. ടിവി നിർമാണച്ചെലവിന്റെ പകുതിയോളം ഓപ്പൺ സെല്ലിനുവേണ്ടിയാണ്.