ന്യൂഡൽഹി: 32 കോടി പേജുകളുമായി ലോകത്തിലെ ഏറ്റവും വലിയ വെബ്സൈറ്റ് ഇന്ത്യയിൽനിന്ന്. ഡൽഹി സ്വദേശിയായ അമിത് ശർമയാണ് ഏറ്റവുമധികം പേജുകളുള്ള വെബ്സൈറ്റിന്റെ ഉടമ. ചീപ്പ് ഫ്ലൈറ്റ്സ് ഓൾ ഡോട്ട് കോം (Cheapflightsall.com) എന്ന വെബ്സൈറ്റ് അദ്ദേഹം തയാറാക്കിയത് 23 ദിവസംകൊണ്ടാണ്.
അഞ്ചു ടിബി (ടെറാ ബൈറ്റ്) വലുപ്പമുള്ള ഈ വെബ്സൈറ്റിൽ 159 രാജ്യങ്ങളിലെ ആഭ്യന്തര വിമാനസർവീസുകളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ഇതോടെ ലിംക ബുക്ക് ഓഫ് റിക്കാർഡ്സ് 2019, ഇന്റർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സ് 2018, വേൾഡ് ബുക്ക് ഓഫ് റിക്കാർഡ്സ് 2019, ഇന്ത്യൻ അച്ചീവർ ബുക്ക് ഓഫ് റിക്കാർഡ്സ് 2019, ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് 2019, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സ് 2019 എന്നിങ്ങനെ ആറു ലോക റിക്കാർഡുകളും അമിത് തന്റെ പേരിൽ കുറിച്ചു.
23 ദിവസം, 32 കോടി പേജുകൾ ലോകത്തിലെ ഏറ്റവും വലിയ വെബ്സൈറ്റ് റെഡി
10:36 PM Sep 17, 2019 | Deepika.com