പ​ണം വേ​ണോ... എ​ങ്ങും പോ​കേ​ണ്ടാ..., പോ​സ്റ്റ്മാ​ൻ വീ​ട്ടി​ലെ​ത്തി​ക്കും

10:32 PM Sep 16, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: എ​​​ടി​​​എ​​​മ്മി​​​നു മു​​​ന്നി​​​ല്‍ ക്യൂ​​​ നി​​​ന്ന് ഇ​​​നി പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കേ​​​ണ്ട. ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള പ​​​ണം വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു ന​​​ല്‍​കാ​​​ന്‍ പോ​​​സ്റ്റ്മാ​​​ന്മാര്‍ ത​​​യാ​​​റാ​​​ണ്. ഏ​​​ത് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നും പ​​​ണം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നും മ​​​റ്റൊ​​​രാ​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് പ​​​ണം കൈ​​​മാ​​​റാ​​​നും സ്വ​​​ന്തം അ​​​ക്കൗ​​​ണ്ടി​​​ലെ ബാ​​​ല​​​ന്‍​സ് അ​​​റി​​​യാ​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​ത്തോ​​​ടുകൂ​​​ടി​​​യാ​​​ണ് ത​​​പാ​​​ല്‍​വ​​​വ​​​കു​​​പ്പ് ആ​​​ധാ​​​ർ എ​​​നേ​​​ബി​​​ൾ​​​ഡ് പേ​​​മെ​​​ന്‍റ് സി​​​സ്റ്റം (എ​​​ഇ​​​പി​​​എ​​​സ്) ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​ത്. മൈ​​​ക്രോ എ​​​ടി​​​എം ആ​​​പ്പും മൊ​​​ബൈ​​​ൽ ഫോ​​​ണും ബ​​​യോ​​​മെ​​​ട്രി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​വും പോ​​​സ്റ്റ്മാ​​​ന്മാ​​​ർ​​​ക്കു ന​​​ല്കി​​​യാ​​​ണ് ത​​​പാ​​​ൽ​​​വ​​​കു​​​പ്പ് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി​​​യ​​​ത്.

ഓ​​​രോ ബാ​​​ങ്കും നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത്ര തു​​​ക പി​​​ന്‍​വ​​​ലി​​​ക്കാ​​​നാ​​​വും. പു​​​തി​​​യ പ​​​ദ്ധ​​​തി ജ​​​ന​​​പ്രീ​​​തി നേ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​മെ​​​ന്‍റ് ബാ​​​ങ്ക് അ​​​സിസ്റ്റന്‍റ് ​​​മാ​​​നേ​​​ജ​​​ര്‍ പി.​​​ആ​​​ന​​​ന്ദ് ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു.

യൂ​​​സ​​​ർ ​നെ​​​യി​​​മോ പാ​​​സ്‌വേ​​​ഡോ ന​​​ല്​​​കാ​​​തെ പൂ​​​ർ​​​ണ​​​മാ​​​യും ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് എ​​​ഇ​​​പി​​​എ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള സ​​​ർ​​​ക്കി​​​ളി​​​നു കീ​​​ഴി​​​ലെ ആ​​​കെ​​​യു​​​ള്ള 10,600 പോ​​​സ്റ്റ്മാ​​​ന്മാ​​​രി​​​ൽ 7,196 പേ​​​രും പു​​​തി​​​യ സേ​​​വ​​​നം ന​​​ല്​​​കാ​​​ൻ സ​​​ജ്ജ​​​രാ​​​യി. പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടെത്തി​​​യാ​​​ലും ഇ​​​തേ സേ​​​വ​​​ന​​​ങ്ങ​​​ൾ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. സം​​​സ്ഥാ​​​ന​​​ത്തെ 5,064 പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ 4,742ലും ​​​പു​​​തി​​​യ സൗ​​​ക​​​ര്യ​​​മു​​​ണ്ട്. ത​​​പാ​​​ൽ​ വ​​​കു​​​പ്പി​​​ന്‍റെ പേ​​​മെ​​​ന്‍റ് ബാ​​​ങ്കാ​​​യ ഐ​​​പി​​​പി​​​ബി​​​ക്ക് (ഇ​​​ന്ത്യ പോ​​​സ്റ്റ് പേ​​​മെ​​​ന്‍റ് ബാ​​​ങ്ക്) അ​​​നു​​​ബ​​​ന്ധ​​​മാ​​​യാ​​​ണ് എ​​​ഇ​​​പി​​​എ​​​സ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

ഓ​​​ണ്‍​ലൈ​​​ന്‍ ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ പ്രാ​​​വീ​​​ണ്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും ബാ​​​ങ്കു​​​ക​​​ളി​​​ലെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്കും വീ​​​ട്ടു​​​പ​​​ടി​​​ക്ക​​​ൽ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​വെ​​​ന്ന​​​താ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ഒ​​​ന്നി​​​ല​​​ധി​​​കം ബാ​​​ങ്കു​​​ക​​​ളു​​​ടെ സേ​​​വ​​​നം ഒ​​​രു പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ഏ​​​കോ​​​പി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് എ​​​ഇ​​​പി​​​എ​​​സി​​​ന്‍റെ മ​​​റ്റൊ​​​രു സ​​​വി​​​ശേ​​​ഷ​​​ത. പോ​​​സ്റ്റ​​​ൽ പേ​​​മെ​​​ന്‍റ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും എ​​​ഇ​​​പി​​​എ​​​സ് സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ണ്.

പോ​​​സ്റ്റ്മാ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ള്ള മൊ​​​ബൈ​​​ൽ ആ​​​പ്പിൽ അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ർ, മൊ​​​ബൈ​​​ൽ ന​​​മ്പ​​​ർ, ആ​​​ധാ​​​ർ ന​​​മ്പ​​​ർ, ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ലെ ക്യൂ​​​ആ​​​ർ കോ​​​ഡ് എ​​​ന്നി​​​വ നല്​​​കി​​​യാ​​​ണ് എ​​​ഇ​​​പി​​​എ​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്.

ഏ​​​തു രീ​​​തി സ്വീ​​​ക​​​രി​​​ച്ചാ​​​ലും ആ​​​ധാ​​​റി​​​ലെ ബ​​​യോ​​​മെ​​​ട്രി​​​ക് വി​​​വ​​​ര​​​ങ്ങ​​​ൾ നല്കി​​​യാ​​​ലേ തു​​​ട​​​ർ​​​ന്ന് മു​​​ന്നോ​​​ട്ടു​​​പോ​​​കാ​​​നാ​​​കൂ.​​​ആ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം അ​​​ടി​​​ച്ചു​​​ ന​​​ല്​​​കി​​​യാ​​​ൽ അ​​​ത് അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു കു​​​റ​​​യും. പോ​​​സ്റ്റ്മാ​​​ൻ ആ ​​​തു​​​ക ന​​​ല്കും. അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യ്ക്ക് എ​​​സ്എം​​​എ​​​സാ​​​യി പി​​​ൻ​​​വ​​​ലി​​​ച്ച വി​​​വ​​​ര​​​മെ​​​ത്തു​​​ക​​​യും ചെ​​​യ്യും.

പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ്മാ​​​ന്‍ വീ​​​ട്ടി​​​ലെ​​​ത്തി പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 25 രൂ​​​പ​​​യും നി​​​കു​​​തി​​​യും ഈ​​​ടാ​​​ക്കും. പ​​​ണം ട്രാ​​​ന്‍​സ്ഫ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് 15 രൂ​​​പ​​​യും ടാ​​​ക്‌​​​സു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.