മുംബൈ: ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതു രൂപയ്ക്കു ക്ഷീണമായി; ഡോളർ കയറുകയും ചെയ്തു. ഡോളറിന് ഇന്നലെ 68 പൈസ വർധിച്ച് 71.60 രൂപയായി.
ക്രൂഡ് വിലക്കയറ്റം ഓഹരികൾക്കു ക്ഷീണമായി. സെൻസെക്സ് 261.68 പോയിന്റ് (0.70 ശതമാനം) താണ് 37,123.31-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 79.8 പോയിന്റ് (0.72 ശതമാനം) താണ് 10,996.10-ൽ ക്ലോസ് ചെയ്തു. വിദേശനിക്ഷേപകർ ഇന്നലെ 751.26 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ഡോളറിന് 71.60 രൂപ
10:32 PM Sep 16, 2019 | Deepika.com