വാഴക്കുളം: ഓണാവധിയിൽ തളർന്നുപോയ പൈനാപ്പിൾ വിപണിക്കു മെല്ലെ പുതുജീവൻ. അവധിയാരംഭിച്ച വാരാദ്യത്തിൽ പൈനാപ്പിൾ കിലോഗ്രാമിന് വില 20-24 രൂപയായിരുന്നു. ഒരാഴ്ചയ്ക്കു ശേഷം അവധി അവസാനിച്ചതോടെ പത്തു രൂപയുടെ വർധനയാണ് ഇരു വിഭാഗത്തിലുമുള്ള പൈനാപ്പിളിന് വിപണിയിൽ അനുഭവപ്പെടുന്നത്.
പച്ചയും പഴവും ഇന്നലെ 30-32 രൂപ തോതിൽ വാഴക്കുളം വിപണിയിൽ വ്യാപാരം നടന്നു. 20 രൂപയിൽ താഴെ വില കുറയുന്നത് കർഷകരെ പ്രതികൂലമായി ബാധിക്കും. ശരാശരി ഉത്പാദനച്ചെലവ് ചെടിയൊന്നിന് 23 രൂപയിലധികമാകുമെന്നു കർഷകർ പറയുന്നു.
പൈനാപ്പിൾ വിപണിക്ക് ഉണർവ്
10:32 PM Sep 16, 2019 | Deepika.com