കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും കനംകുറഞ്ഞ സിറാമിക് വാച്ചുകൾ എഡ്ജ് ബൈ ടൈറ്റൻ പുറത്തിറക്കി.
ആർക്ടിക് വൈറ്റ്, അറ്റ്ലാന്റിക് ബ്ലൂ-മാറ്റ് എഡിഷൻ എന്നിങ്ങനെ രണ്ടു വ്യത്യസ്ത നിറങ്ങളിലാണു പുതിയ വാച്ചുകൾ അവതരിപ്പിച്ചത്.
4.4 എംഎം മാത്രമാണ് വാച്ചുകളുടെ കനം. ആർക്ടിക് വൈറ്റ് വെള്ള നിറത്തിലുള്ളതാണ്. അറ്റ്ലാന്റിക് സമുദ്രത്തിലെ കടുംനീല നിറത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ടാണ് അറ്റ്ലാന്റിക് ബ്ലൂ വാച്ചുകൾ രൂപപ്പെടുത്തിയിരിക്കുന്നത്.
മാറ്റ് ഫിനിഷിലുള്ളതാണ് വാച്ചിന്റെ ഡയലും സ്ട്രാപ്പും. വേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകളിൽ 23,495 രൂപയ്ക്കു വാച്ചുകൾ ലഭ്യമാണ്.
കനംകുറഞ്ഞ സിറാമിക് വാച്ചുകളുമായി ടൈറ്റൻ
11:40 PM Sep 14, 2019 | Deepika.com