മുംബൈ: ആമസോണും ഫ്ലിപ്കാർട്ടുമുൾപ്പെടെയുള്ള ഇ-കൊമേഴ്സ് വന്പൻമാരുടെ ഉത്സവ കാല ഡിസ്കൗണ്ട് വില്പന രാജ്യത്തെ വിദേശ നിക്ഷേപ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നും നിയമവിരുദ്ധമായി ഓഫറുകൾ പ്രഖ്യാപിച്ചുള്ള ഉത്സവകാല വില്പനയ്ക്ക് നിരോധനമേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്(സിഎഎെടി) കേന്ദ്ര വ്യവസായ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു.
വില നിർണയം സംബന്ധിച്ച് ഇ-കൊമേഴ്സ് കന്പനികളുടെ നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും സിഎഎെടി ആവശ്യപ്പെട്ടു. തങ്ങൾ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും രാജ്യത്തെ അസംഘടിത ഉത്പാദകരുൾപ്പെടെയുള്ളവരെ സഹായിക്കുന്ന സമീപനമാണ് കന്പനി സ്വീകരിക്കുന്നതെന്നും ആമസോണ്‍ പ്രതികരിച്ചു. പ്രദേശിക വിപണികൾക്കു കൂടുതൽ കരുത്തുപകരുകയും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന തരത്തിലാണ് തങ്ങളുടെ പ്രവർത്തനമെന്നു ഫ്ലിപ്കാർട്ടും പ്രതികരിച്ചു.
ഇ-കൊമേഴ്സ് കന്പനികളുടെ ഓഫറുകൾ രാജ്യത്തെ റീട്ടെയ്ൽ വ്യാപാരികളുൾപ്പെടെയുള്ളവരെ പ്രതിസന്ധിയിലാക്കുകയാണെന്നാണ് ആക്ഷേപം.
ഇ-കൊമേഴ്സ് കന്പനികളുടെ ഉത്സവകാല ഡിസ്കൗണ്ട് വില്പന നിരോധിക്കണം : സിഎഎെടി
11:40 PM Sep 14, 2019 | Deepika.com