അങ്കാറ: തുർക്കി പ്രസിഡന്റ് റെസിപ് തയിബ് എർദോഗൻ നേതൃത്വം നൽകുന്ന ഭരണകക്ഷിയായ എകെ പാർട്ടിയിൽനിന്ന് മുൻ പ്രധാനമന്ത്രി അഹമ്മദ് ഡവ്ടോഗ്ളു രാജിവച്ചു. പുതിയ രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു. അച്ചടക്ക ലംഘനത്തിന് ഡവ്ടോഗ്ളുവിനെയും മുന്നു നേതാക്കളെയും ഡിസ്മിസ് ചെയ്യാൻ എർദോഗൻ തയാറെടുക്കുന്നതിനിടെയാണ് രാജി.
2009മുതൽ 2014വരെ എർദോഗൻ മന്ത്രിസഭയിൽ വിദേശമന്ത്രിയായിരുന്ന ഡവ്ടോഗ്ളു പിന്നീട് പ്രധാനമന്ത്രിയായി.
എന്നാൽതാമസിയാതെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അദ്ദേഹത്തെ പുറത്താക്കി പകരം ബിനാലി യിൽദിറിമിനെ നിയമിച്ചു. വിമർശകരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന നയമാണ് എകെ പാർട്ടി സ്വീകരിച്ചിട്ടുള്ളതെന്ന് ഡവ്ടോഗ്ളു കുറ്റപ്പെടുത്തി.
എർദോഗനു തിരിച്ചടി; മുൻ തുർക്കി പ്രധാനമന്ത്രി പുതിയ പാർട്ടി രൂപീകരിക്കും
11:46 PM Sep 13, 2019 | Deepika.com