ഇന്ത്യൻ വളർച്ച പ്രതീക്ഷയിലും കുറവെന്ന് ഐഎംഎഫ്

11:46 PM Sep 13, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​ന്ത്യ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​കവ​​​ള​​​ർ​​​ച്ച പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും വ​​​ള​​​രെ കു​​​റ​​​വാ​​​ണെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര നാ​​​ണ്യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്). ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച നേ​​​ര​​​ത്തേ ക​​​ണ​​​ക്കാ​​​ക്കി​​​യ​​​തി​​​ലും 0.3 ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​കു​​​മെ​​​ന്നും ഐ​​​എം​​​എ​​​ഫ്.

ഏ​​​പ്രി​​​ൽ - ജൂ​​​ണി​​​ലെ വ​​​ള​​​ർ​​​ച്ച അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മേ ഉ​​​ള്ളൂ​​​വെ​​​ന്ന് ഇ​​​ന്ത്യ​​​യു​​​ടെ സെ​​​ൻ​​​ട്ര​​​ൽ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് ഓ​​​ഫീ​​​സ് (സി​​​എ​​​സ്ഒ) ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ആ​​​റു വ​​​ർ​​​ഷ​​​ത്തി​​​നി​​​ട​​​യി​​​ലെ ഏ​​​റ്റ​​​വും താ​​​ണ നി​​​ല​​​യാ​​​ണ​​​ത്.

റി​​​സ​​​ർ​​​വ് ബാ​​​ങ്കും വി​​​വി​​​ധ നി​​​ക്ഷേ​​​പ ബാ​​​ങ്കു​​​ക​​​ളും ഇ​​​ന്ത്യ​​​യു​​​ടെ 2019-20ലെ ​​​വ​​​ള​​​ർ​​​ച്ചാ പ്ര​​​തീ​​​ക്ഷ കു​​​റ​​​ച്ചി​​​ട്ടു​​​ണ്ട്. ഐ​​​എം​​​എ​​​ഫ് ഇ​​​ക്കൊ​​​ല്ലം ഏ​​​ഴും അ​​​ടു​​​ത്ത വ​​​ർ​​​ഷം 7.2ഉം ​​​ശ​​​ത​​​മാ​​​നം ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച​​​യാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​തു ചൈ​​​ന​​​യു​​​ടേ​​​തി​​​ലും കൂ​​​ടു​​​ത​​​ലാ​​​ണ്.

വി​​​വി​​​ധ വി​​​ദേ​​​ശനി​​​ക്ഷേ​​​പ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ള​​​ർ​​​ച്ച ആ​​​റു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ താ​​​ഴെ​​​യാ​​​കു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്. വ​​​ള​​​ർ​​​ച്ച കു​​​റ​​​വാ​​​യ​​​തി​​​നാ​​​ൽ ഉ​​​ത്തേ​​​ജ​​​ന​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​ൻ ഗ​​​വ​​​ൺ​​​മെ​​​ന്‍റി​​​നു ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​വ​​​ർ ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ഉ​​​ത്തേ​​​ജ​​​ന പ​​​രി​​​പാ​​​ടി ന​​​ട​​​പ്പാ​​​ക്കാ​​​ൻ തു​​​നി​​​ഞ്ഞാ​​​ൽ ധ​​​ന​​​ക​​​മ്മി പ​​​രി​​​ധി ക​​​ട​​​ക്കും. അ​​​തു മ​​​റ്റു രീ​​​തി​​​യി​​​ൽ വ​​​ള​​​ർ​​​ച്ച​​​യെ ബാ​​​ധി​​​ക്കും.

സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച​​​ത്തോ​​​ത് ഉ​​​യ​​​ർ​​​ത്താ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പ​​​ലി​​​ശ​​​നി​​​ര​​​ക്കു കു​​​റ​​​യ്ക്കു​​​മെ​​​ന്നാ​​​ണു പ​​​ര​​​ക്കെ പ്ര​​​തീ​​​ക്ഷ. അ​​​ടു​​​ത്ത​​​ മാ​​​സം റീ​​​പോ നി​​​ര​​​ക്ക് വീ​​​ണ്ടും താ​​​ഴ്ത്താ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി നി​​​രീ​​​ക്ഷ​​​ക​​​ർ ക​​​രു​​​തു​​​ന്നു.

പ​​​ലി​​​ശ​​​നി​​​ര​​​ക്ക് താ​​​ഴ്ത്താ​​​ൻ അ​​​നു​​​കൂ​​​ല​​​മാ​​​യ വി​​​ധ​​​ത്തി​​​ലാ​​​ണ് വി​​​ല​​​ക്ക​​​യ​​​റ്റം. ചി​​​ല്ല​​​റ വി​​​ല ആ​​​ധാ​​​ര​​​മാ​​​ക്കി​​​യു​​​ള്ള വി​​​ല​​​സൂ​​​ചി​​​ക ഓ​​​ഗ​​​സ്റ്റി​​​ൽ 3.21 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ്. ജൂ​​​ലൈ​​​യി​​​ലേ​​​തി​​​ലും അ​​​ല്പം കൂ​​​ടു​​​ത​​​ലാ​​​ണ് ഇ​​​തെ​​​ങ്കി​​​ലും ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ലേ​​​തി​​​ലും കു​​​റ​​​വാ​​​ണ്.

ജൂ​​​ലൈ​​​യി​​​ൽ വ്യ​​​വ​​​സാ​​​യ ഉ​​​ത്പാ​​​ദ​​​ന​​​സൂ​​​ചി​​​ക 4.3 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്നു. ത​​​ലേ ജൂ​​​ലൈ​​​യി​​​ലേ​​​തി​​​ലും പ​​​കു​​​തി​​​യേ ഉ​​​ള്ളൂ​​​വെ​​​ങ്കി​​​ലും ജൂ​​​ണി​​​നെ അ​​​പേ​​​ക്ഷി​​​ച്ചു വ​​​ള​​​ർ​​​ച്ച കൂ​​​ടി. ഫാ​​​ക്‌ട​​​റി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ലെ കു​​​റ​​​വാ​​​ണ് വ്യ​​​വ​​​സാ​​​യ വ​​​ള​​​ർ​​​ച്ച വേ​​​ണ്ട​​​ത്ര ഉ​​​യ​​​രാ​​​ത്ത​​​തി​​​നു കാ​​​ര​​​ണം. വ്യ​​​വ​​​സാ​​​യ​​​വ​​​ള​​​ർ​​​ച്ച താ​​​ണു നി​​​ൽ​​​ക്കു​​​ന്ന​​​ത് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് താ​​​ഴ്ത്താ​​​ൻ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ പ്രേ​​​രി​​​പ്പി​​​ക്കും.