കൊച്ചി: ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ രാജ്യത്തെ ആദ്യ ബിഎസ്-6 ടൂവീലർ അവതരിപ്പിച്ചു. ഏപ്രിൽ 2020ലെ സമയ പരിധിക്കു വളരെ മുന്പെയാണ് ഹോണ്ട പുതിയ പ്രീമിയം ആക്ടീവ 125 അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ബിഎസ്-6 ടൂവീലർ അവതരിപ്പിച്ചു.
ഈ മാസം അവസാനത്തോടെ ഡെലിവറി ആരംഭിക്കുമെന്നതിനാൽ ഈ ഉത്സവകാലത്തു മൂന്നു വേരിയന്റുകളിൽനിന്ന് ആക്ടീവ 125ബിഎസ് 6 തെരഞ്ഞെടുക്കാം. 67,490 രൂപയാണു ഡൽഹിയിലെ എക്സ്-ഷോറൂം വില. ഈ രംഗത്ത് ആദ്യമായി ഹോണ്ട ആക്ടീവ 125 ബിഎസ് 6ന് ആറു വർഷത്തെ വാറന്റി പാക്കേജും നൽകുന്നു.
സ്റ്റാൻഡേർഡ്, അലോയ്, ഡീലക്സ് എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ആക്ടീവ 125 ബിഎസ്6 ലഭ്യമാണ്. റിബൽ റെഡ് മെറ്റാലിക്, മിഡ്നൈറ്റ് ബ്ലൂ മെറ്റാലിക്, ഹെവി ഗ്രേ മെറ്റാലിക്, പേൾ പ്രെഷ്യസ് വൈറ്റ് എന്നിങ്ങനെ നാലു നിറങ്ങളിൽ അവതരിപ്പിക്കുന്നുണ്ട്. പുതിയ ആക്ടീവ 125 ബിഎസ്-6ന് 67,490 രൂപ (സ്റ്റാൻഡേർഡ്) മുതലാണ് വില. മറ്റു രണ്ട് വേരിയന്റുകൾക്ക് 70,990 രൂപയും (അലോയ്) 74,490 രൂപയുമാണ് (ഡീലക്സ്) എക്സ് ഷോറൂം വില.
രാജ്യത്തെ ആദ്യ ബിഎസ് 6 അവതരിപ്പിച്ച് ഹോണ്ട
11:25 PM Sep 12, 2019 | Deepika.com