കൊച്ചി: ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് കൊച്ചി 1 കാർഡുകൾക്കു ഡിസ്കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കൊച്ചി 1 കാർഡിന്റെ വിതരണ ഫീസായ 150 രൂപ ഇക്കാലത്ത് ഇളവു ചെയ്തു കൊടുക്കും. യാത്രക്കാർക്ക് അഞ്ചു രൂപയ്ക്കു കാർഡ് റീലോഡ് ചെയ്യാനും കഴിയും. കൊച്ചി 1 കാർഡിലൂടെ ബുക്ക്മൈഷോയിൽ 20 ശതമാനം നിരക്കിൽ 100 രൂപ വരെ തത്സമയ ഡിസ്കൗണ്ടും നൽകും. 30 വരെയാണ് യാത്രക്കാർക്ക് ഈ ഇളവുകൾ.
കൊച്ചി മെട്രോയിൽ കൂടുതൽ സ്റ്റേഷനുകൾ തുറന്നതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്ന് ആക്സിസ് ബാങ്ക് കാർഡ് ആൻഡ് പെയ്മെന്റ്സ് വിഭാഗം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സഞ്ജീവ് മോഖെ പറഞ്ഞു. കെഎംആർഎലുമായി സഹകരിച്ചു പ്രവർത്തിച്ചു യാത്രക്കാർക്ക് ഏറ്റവും മികച്ച അനുഭവങ്ങൾ നൽകാനാണ് ആക്സിസ് ബാങ്ക് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആക്സിസ് ബാങ്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
11:33 PM Sep 10, 2019 | Deepika.com