ന്യൂഡൽഹി: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗം തടയാൻ വേറിട്ട തന്ത്രവുമായി ഇന്ത്യൻ റെയിൽവേ.
റെയിൽവേ സ്റ്റേഷനുകളിൽ സ്ഥാപിക്കുന്ന പ്ലാസ്റ്റിക് ക്രഷിംഗ് മെഷീനുകളിൽ വെള്ളക്കുപ്പികൾ ഉപയോഗശേഷം നിക്ഷേപിച്ചാൽ മൊബൈൽ ഫോണ് റീചാർജ് ചെയ്യാമെന്നാണ് റെയിൽവേയുടെ പ്രഖ്യാപനം. ഇതിനായി റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ പ്ലാസ്റ്റിക് ക്രഷിംഗ് മെഷീൻ സ്ഥാപിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ. യാദവ് പറഞ്ഞു. ഒരു തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റെയിൽവേയുടെ പുതിയ സംരംഭം.
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ റീചാർജ് തന്ത്രവുമായി റെയിൽവേ
11:33 PM Sep 10, 2019 | Deepika.com