മുംബൈ: ഉത്സവകാലം പ്രമാണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് വീണ്ടും കുറച്ചു. നടപ്പു സാന്പത്തികവർഷം ഇത് അഞ്ചാം തവണയാണ് എസ്ബിഐ പലിശനിരക്കിൽ കുറവ് വരുത്തുന്നത്. 10 ബേസിസ് പോയിന്റ് (0.1 ശതമാനം) കുറവാണ് പലിശയിൽ വരുത്തിയിരിക്കുന്നത്. ഇതോടെ 8.25 ശതമാനത്തിൽനിന്ന് 8.15 ശതമാനത്തിലേക്കു പലിശ താഴും.പുതിയ പലിശനിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.
നടപ്പു സാന്പത്തികവർഷം പലിശനിരക്കിൽ ആകെ 40 ബേസിസ് പോയിന്റാണ് (0.4 ശതമാനം) എസ്ബിഐ ഇതുവരെ കുറച്ചത്.
എസ്ബിഐ വീണ്ടും പലിശ കുറച്ചു
11:51 PM Sep 09, 2019 | Deepika.com