കൊച്ചി: എഫ്സിഎ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി ഡോ. പാർത്ഥാ ദത്ത നിയമിതനായി. നോർത്ത് അമേരിക്കൻ വെഹിക്കിൾ ഇന്റഗ്രേഷൻ ആൻഡ് വാലിഡേഷൻ തലവനായിരുന്നു.
നോർത്ത് അമേരിക്കയിൽ വിപണിയിലുള്ള വിവിധ മോഡലുകളായ ജീപ്പ്, ഫിയറ്റ്, ആൽഫ, റൊമിയോ, ക്രിസ്ലർ, ഡോഡ്ജ്, റാം മോഡലുകളുടെ വാലിഡേഷൻ ആക്ടിവിറ്റീസ് ചുമതല അദ്ദേഹത്തിനായിരുന്നു.
എഫ്സിഎയുടെ ചെന്നൈ, പൂന എന്നിവിടങ്ങളിലെ ടെക്നിക്കൽ സെന്ററുകളിലെ ഡയറക്ടർ, ചൈനയിലെ പ്രൊഡക്ട് എൻജിനിയറിംഗ് ഹെഡ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഡോ. പാർത്ഥാ ദത്ത എഫ്സിഎ ഇന്ത്യ പ്രസിഡന്റ്
11:51 PM Sep 09, 2019 | Deepika.com