തിരുവനന്തപുരം: 2019 ഓഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽപ്പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും.
ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തര സഹായത്തുകയുടെ വിതരണം 29ന് ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതരുടെ സർവേ ഈ മാസംതന്നെ പൂർത്തിയാക്കും.
ദുരിതബാധിതരെ സർവെ നടത്തിയാണ് കണ്ടെത്തുന്നത്. അപേക്ഷ നല്കേണ്ടതില്ല. സർവേയിൽപെടാത്ത ദുരിതബാധിതർ ഉണ്ടെങ്കിൽ പട്ടിക പൂർണമായും പ്രസിദ്ധീകരിച്ചശേഷം തഹസിൽദാർക്ക് മുന്നിൽ നേരിട്ട് ക്ലെയിം ഉന്നയിക്കാം.
വീടുകൾക്ക് നാശം സംഭവിച്ചവർക്കുള്ള ആശ്വാസ ധനസഹായം സംബന്ധിച്ച് മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര ഉത്തരവ് പുറപ്പെടുവിച്ചു. കേടുപാട് പറ്റിയ വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഉത്തരവിൽ നിർവചിച്ചിട്ടുണ്ട്.
പ്രളയം: ദുരന്തബാധിതർക്ക് ഓണത്തിനു മുമ്പ് ധനസഹായം
10:31 PM Aug 24, 2019 | Deepika.com