കൊച്ചി: റീട്ടെയ്ൽ ശൃംഖലയായ അജ്മൽ ബിസ്മി എന്റർപ്രൈസിനു കീഴിലുള്ള ഇലക്ട്രോണിക്സ്, ഹൈപ്പർമാർട്ട് ഷോറൂമുകളിൽ ഓണം ഓഫറുകൾ ആരംഭിച്ചു. എൽജി, സോണി, സാംസംഗ്, വേൾപൂൾ തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ പുതിയ മോഡലുകൾ കുറഞ്ഞ വിലയിൽ വാങ്ങാനാകുമെന്ന് അധികൃതർ അറിയിച്ചു. ബിഗ് ബിസ്മി ഫെസ്റ്റിലൂടെ കൊച്ചിയിൽ ഒരു ഫ്ലാറ്റും അഞ്ച് കാറുകളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാം. ലളിതമായ ഫിനാൻസ് സ്കീമുകളും അവതരിപ്പിച്ചിട്ടുണ്ട്.
സാംസംഗ് ഉത്പന്നങ്ങൾക്ക് തെരഞ്ഞെടുത്ത ബാങ്കുകളുടെ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് അഞ്ച് മുതൽ 15 ശതമാനംവരെ കാഷ് ബാക്കും ബജാജ് ഫിനാൻസ് പർച്ചേസിലൂടെ 10,000 രൂപവരെ കാഷ് ബാക്കും നേടാം. ബിസ്മി ‘എന്തും എന്തിനോടും’ പർച്ചേസ് ഓഫറുകൾ വഴി പഴയ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്തു പുതിയവ വാങ്ങാം.
www.bismideal.com വഴി ഓണ്‍ലൈൻ പർച്ചേസുകളും നടത്താം. ഏതാനും ദിവസങ്ങൾക്കകം തങ്ങളുടെ പുതിയ ഷോറൂമുകൾ തിരുവല്ല, മഞ്ചേരി എന്നിവിടങ്ങളിൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വി.എ. അജ്മൽ വ്യക്തമാക്കി.
അജ്മൽ ബിസ്മി ഷോറൂമുകളിൽ ഓണം ഓഫറുകൾ
10:31 PM Aug 24, 2019 | Deepika.com